അതിതീവ്ര മഴ കാരണം കേരളത്തിലെ 3 ജില്ലകളിൽ റെഡ് അലെർട് പ്രഖ്യാപിച്ചിരുന്നു , മഴയുടെ ശക്തി കുറഞ്ഞതിനാൽ റെഡ് അലെർട് പിൻവലിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലായിരുന്നു റെഡ് അലെർട് പ്രഖ്യാപിച്ചത്.
മഴയുടെ ശക്തി കുറഞ്ഞെങ്കിലും പലയിടത്തും ദുരിതം ഒഴിഞ്ഞില്ല. വഴിയോര കച്ചവടക്കാർക്കെല്ലാം വലിയ നഷ്ടമാണ് വെള്ളം കയറി ഉണ്ടായത്.