ഇന്ന് കേരളപിറവിദിനം. കേരളത്തിന് ഇന്ന് 68 വയസ് തികയുന്നു. മഞ്ഞും മഴയും പച്ചപ്പും കായൽപരപ്പുകളും അരുവികളും എല്ലാം ഒത്തിണങ്ങിയ സ്വർഗമാണ് കേരളം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരിടം തന്നെയാണ് കേരളം.
വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയുമടക്കം നിരവധി മേഖലകളിൽ കേരളം വലിയൊരു മാതൃക തന്നെയാണ്. രാജ്യത്ത് ആദ്യമായി 100 ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന പദവിയും കേരളത്തിനുണ്ട്.