തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇടത് പാർട്ടികളുടെ നേതൃയോഗങ്ങൾ ഇന്ന്

Breaking

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി പരിശോധിക്കാനുളള ഇടത് പാർട്ടികളുടെ യോ​ഗം ഇന്ന്. തിരിച്ചടി വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതി യോഗവുമാണ് ചേരുന്നത്. അതുപോലെ സിപിഐയുടെ സംസ്ഥാന നേ‍തൃത്വവും ഇന്ന് യോ​ഗം ചേരുന്നുണ്ട്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നെങ്കിലും മലബാർ മേഖലയിലടക്കം പാർട്ടി കോട്ടകളുടെ തകർച്ച സിപിഎം പ്രതീക്ഷിച്ചിരുന്നില്ല. ഇടത് സൈബർ പേജിൽ പരസ്യമായി തന്നെ നേതൃത്വത്തിനെതിരെ വിമർശനം ശക്തമാണ്. പിണറായി സർക്കാരിന് ജനപിന്തുണ കുറയുന്നു എന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. ശബരിമല സ്വർണക്കൊള്ളയും എൽഡിഎഫിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പഴയത് പോലെ തെരഞ്ഞെടുപ്പ് തൊട്ടുമുൻപുള്ള ക്ഷേമ പെൻഷനും മറ്റും എശിയില്ലെന്നും ഇടത്‌പാർട്ടികൾ കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *