തിരുവനന്തപുരം: നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെപ്തംബർ 15 മുതൽ ഒക്ടോബർ 10 വരെ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രതിപക്ഷം സഭാനടപടികൾ തടസപ്പെടുത്തിയതിനെ തുടർന്ന് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു. ധനവിനിയോഗ ബിൽ ഉൾപ്പെടെ 21 ബിൽ പാസാക്കി. നാല് അടിയന്തരപ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്തു.
