തിരുവനന്തപുരം: കരുവന്നൂരില്‍ നടന്നത് ഭീമമായ തട്ടിപ്പെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. എ സി മൊയ്തീനെ ഇ ഡി ചോദ്യം ചെയ്തപ്പോള്‍ സിപിഐഎം പ്രതിരോധിച്ചുവെന്നും കുറ്റപ്പെടുത്തി. കരുവന്നൂര്‍ കേസിലെ ഇഡി അന്വേഷണം ബിജെപിയുടെ വേട്ട എന്നാണ് ആരോപിച്ചത്. എന്നാല്‍ പാര്ട്ടിക്കാര് പലരും ഇപ്പോള്‍ തട്ടിപ്പ് സമ്മതിക്കുന്ന സാഹചര്യമാണെന്നും വി മുരളീധരന് ചൂണ്ടിക്കാണിച്ചു. നേതൃത്വം അറിഞ്ഞാണ് തട്ടിപ്പെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സമ്മതിക്കുന്നു. ഞങ്ങള്‍ ചെയ്ത തട്ടിപ്പ് എല്ലാം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സമ്മതിക്കുന്നു. എന്നാല്‍ എസി മൊയ്തീന് അടക്കമുള്ളവരെ രക്ഷിക്കാന്‍ അവരെ ബലിയാടക്കുകയാണെന്നും മുരളീധരന് കുറ്റപ്പെടുത്തി. എം വി ഗോവിന്ദന് ക്യാപ്സൂള്‍ നിര്‍ത്തണമെന്നും വി മുരളീധരന് ആവശ്യപ്പെട്ടു.
