കര്‍ണാടകയിലെ യാഡ്ഗിര്‍ ജില്ലയില്‍ മലിനജലം കുടിച്ച് വീണ്ടും മരണം. 40 വയസുള്ള സ്ത്രീയാണ്് മരിച്ചത്. ഇരുപതിലേറെ പേരെ ഛര്‍ദ്ദിയും വയറിളക്കുവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാനമായ സംഭവത്തില്‍ മുമ്ബും ഈ ജില്ലയില്‍ മൂന്നുപേര്‍ മരണപ്പെട്ടിയിരുന്നു. നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ജില്ലയില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മലിനജലം കുടിച്ചതിനെ തുടര്‍ന്ന് വിജയപുര ജില്ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്ബോഴാണ് സ്ത്രീ മരിച്ചത്. ഗ്രാമത്തിലെ ജലശുദ്ധീകരണ പദ്ധതി പ്രവര്‍ത്തനരഹിതമാണെന്നും അറ്റകുറ്റപ്പണി നടത്താൻ അധികൃതര്‍ തയ്യാറായില്ലെന്നും ജില്ലയില്‍ വിതരണം ചെയ്ത വെള്ളം അഴുക്കുചാലിലെ മലിനജലം കലര്‍ന്നതാണെന്നും നാട്ടുകാര്‍ പറഞ്ഞു.