ബാഹുബലിയെ കീഴടക്കി കാന്താര

Breaking Entertainment

റിലീസ് ചെയ്ത് പതിനൊന്നാം ദിനവും കാന്തര ബോക്‌സ് ഓഫീസ് പടയോട്ടം തുടരുന്നു. ഇന്ത്യന്‍ വെള്ളിത്തിരയിലെ ഇതിഹാസ് ഹിറ്റ് എസ്.എസ്. രാജമൗലി-പ്രഭാസ് ടീമിന്റെ ബാഹുബലിയെ കീഴടക്കി. രണ്ടാഴ്ച തികയുന്നതിനു മുമ്പ് 437.35 കോടിരൂപയാണ് കാന്താര നേടിയത്. ലോകമെമ്പാടും തേരോട്ടം തുടരുകയാണ് കാന്താര എന്ന തിരവിസ്മയം. വാരാന്ത്യത്തിലെ ആകെ കളക്ഷനേക്കാള്‍ ബമ്പര്‍ കളക്ഷന്‍ കൂടി കാന്താര നേടി. രണ്ടാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും ചിത്രം പ്രതിദിനം 39 കോടി രൂപ നേടി. ഇതോടെ മൊത്തം കളക്ഷന്‍ 437.65 കോടി രൂപയായി എന്ന് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളികളുടെ പ്രിയനടന്‍ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും കാന്താരായിലെ പ്രധാന കഥാപാത്രങ്ങളാണ്. കാന്താര ആദ്യഭാഗത്തിലെ അഭിനയത്തിന് ഋഷഭിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കാന്താരയ്ക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *