കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി. അടിസ്ഥാന യോഗ്യതയില്ലാതെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ തുടങ്ങിയ നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടി. ബികോംകാരനായ ഐടി തലവനെയും മലയാളം അധ്യാപികയായ സീനിയര്‍ പബ്ലിക്കേഷന്‍ ഓഫീസറെയും തല്‍സ്ഥാനത്ത് നിന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് മാറ്റി ഉത്തരവായി. സര്‍വകലാശാലയിലെ സിപിഎം ഫ്രാക്ഷന്റെ നിര്‍ദേശപ്രകാരം മുന്‍ വൈസ് ചാന്‍സര്‍ പ്രൊഫ. കെ.കെ. ഗീതാകുമാരിയാണ് ഇവരെ ഈ തസ്തികകളില്‍ നിയമിച്ചത്.
