എറണാകുളം: കാക്കനാട് ഇടച്ചിറയിലുള്ള കടയിൽ നിന്ന് ചപ്പാത്തി കഴിച്ച ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യ വിഷ ബാധഏറ്റു. ഭക്ഷ്യവിഷബാധയേറ്റ രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിലാണ്.
ഇടച്ചിറയിലെ റാഹത് ഹോട്ടലിൽ ആണ് സംഭവം. ഹോട്ടൽ അടച്ചു പൂട്ടാൻ തൃക്കാക്കര നഗരസഭാ ആരോഗ്യവിഭാഗം നിർദ്ദേശം നൽകി. ഹോട്ടലിനു നഗരസഭയുടെ ലൈസൻസും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസൻസും ഇല്ലായിരുന്നു