കോട്ടയം: കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയ്ൻ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നടത്തുന്നുണ്ട്. കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ ക്യാമ്പയിൻ ഒക്ടോബർ 5ആം തീയതി രാവിലെ 10 മണി മുതൽ 2മണി വരെ കടുത്തുരുത്തി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ലോറിൽ വെച്ച് നടത്തും. ബോധവൽക്കരണ ക്ലാസും നാലു വിദഗ്ധ ഡോക്ടർ മാരുടെ കീഴിൽ മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്.
![](https://swanthamlekhakan.news/wp-content/uploads/2023/10/IMG-20231002-WA0001.jpg)