തീയേറ്ററുകളിൽ ഹൗസ് ഫുള്ളായി ‘ കഥ ഇന്നുവരെ ‘ പ്രദർശനം തുടരുന്നു

Breaking Entertainment

ബിജു മേനോൻ, അനുശ്രീ, നിഖില വിമൽ, മേതിൽ ദേവിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്‌ത ചിത്രമാണ് ‘ കഥ ഇന്നുവരെ ‘. സെപ്റ്റംബർ 20 നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ വലിയൊരു സാന്നിധ്യം തന്നെ തീയേറ്ററുകളിൽ ഉണ്ടായി. പടം സൂപ്പർ ഹിറ്റായി തന്നെ തീയേറ്ററുകളിൽ തുടരുകയാണ്.

വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാൻ സാധിക്കുന്ന ഒരു നല്ല പ്രണയചിത്രമാണ് ‘ കഥ ഇന്നുവരെ ‘ എന്നാണ് പ്രേക്ഷക അഭിപ്രായം. മേപ്പടിയാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണുമോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *