രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം. ഒരു കപ്പൽ കൂടി ഇന്ത്യയിൽ എത്തി. ജാഗ് വസന്ത് കപ്പലാണ് എത്തിയത്. ഗുജറാത്തിലെ വാദിനാർ തുറമുഖത്താണ് ടാങ്കർ എത്തിയത്. 47000 മെട്രിക് ടൺ LPG ടാങ്കറിൽ ഉണ്ട്. ഇന്നലെ അപ്പോളോ ഓഷ്യൻ കപ്പൽ മംഗളൂരു തുറമുഖത്ത് എത്തിയിരുന്നു. ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ തുടരുന്നതിനിടെയാണ് വ്യാഴാഴ്ച വൈകി ഗുജറാത്തിലെ തുറമുഖത്ത് എൽപിജി ടാങ്കർ ജഗ് വസന്ത് നങ്കൂരമിട്ടത്. മിഡിൽ ഈസ്റ്റ് യുദ്ധത്തിനിടെ ഏകദേശം 23 ദിവസത്തോളം നിർണായക ജലപാതയിൽ കുടുങ്ങിയതിന് ശേഷമാണ് കപ്പൽ വാഡിനാർ തുറമുഖത്ത് എത്തിയത്. 47,600 മെട്രിക് ടൺ എൽപിജി നിറച്ച ടാങ്കർ, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ നിരവധി ടാങ്കറുകളിൽ ഒന്നാണ്.
