പുത്തൻ നേട്ടവുമായി ഐഎസ്ആർഒ. ബഹിരാകാശത്ത് ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരീക്ഷണം വിജയിച്ചു. പോളിമർ ഇലക്ട്രോലൈറ്റ് മെമ്പറെയിൻ ഫ്യുവൽ സെൽ (FCPS) പരീക്ഷണമാണ് വിജയിച്ചത്.
കഴിഞ്ഞ ജനുവരി ഒന്നിന് വിക്ഷേപിച്ച പി.എസ്.എൽ.വി സി-58 റോക്കറ്റിലെ പോം-3 മോഡ്യൂളിലാണ് സെൽ ഉൾപ്പെടുത്തിയിരുന്നത്. ഭൂമിയിൽ നിന്നും 350 കിലോമീറ്റർ ഉയരത്തിൽ വെച്ച് സെൽ 180 വോൾട് വൈദ്യുതി
ഉല്പാദിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു.
ജലം മാത്രമാണ് സെൽ പുറന്തള്ളുക എന്നതിനാൽ ഇത് പരിസ്ഥിതി സൗഹാർദവുമാണ്. ഭാവി വിക്ഷേപണങ്ങൾക്ക് പുതിയ നേട്ടം ഏറെ പ്രയോജനകരമാകും. തിരുവനന്തപുരം വി.എസ്.എസ്.സിയാണ്ഫ്യൂവൽസൽ നിർമ്മിച്ചിരിക്കുന്നത്. മുമ്പ് അമേരിക്ക സമാനമായ പരീക്ഷണം നടത്തിയിരുന്നു.