ടെഹ്റാൻ: ട്രെയിനിലെ യാത്ര ഒഴിവാക്കണമെന്നും റെയിൽവെ പാളങ്ങളിൽ നിന്നും അകലം പാലിക്കണമെന്നും ഇറാൻ ജനതയ്ക്ക് അടിയന്തര മുന്നറിയിപ്പുമായി ഇസ്രയേൽ. ‘നിങ്ങളുടെ സുരക്ഷയ്ക്കായി ഇപ്പോൾ മുതൽ ഇറാൻ സമയം രാത്രി 9 മണിവരെ രാജ്യത്തുടനീളം ട്രെയിനുകൾ ഉപയോഗിക്കുന്നതോ അതിൽ യാത്രചെയ്യുന്നതോ ആയ കാര്യങ്ങൾ നിങ്ങൾ ഉപേക്ഷിക്കണെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു’. എന്നാണ് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘ട്രെയിനിലോ റെയിൽവേ ട്രാക്കിന് സമീപമോ നിങ്ങളുടെ സാന്നിദ്ധ്യമുണ്ടായാൽ ജീവൻ നഷ്ടമാകാം. സൈന്യം മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കുന്നു.
