ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്ക് സീസണിലെ അഞ്ചാം തോല്‍വി. ചെന്നൈയിന്‍ എഫ്‌സിയാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെംഗളൂരുവിനെ തകര്‍ത്തുവിട്ടത്. ചെന്നൈയിന്റെ രണ്ട് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു.പെനാല്‍റ്റി ഗോളിലൂടെ ആറാം മിനിറ്റില്‍ തന്നെ ചെന്നൈയിന്‍ മുന്നിലെത്തി. റാഫേല്‍ ക്രിവെല്ലാരോയാണ് സ്‌കോര്‍ ചെയ്തത്.തുടര്‍ന്ന് 50-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ദാന്‍ മറെ ചെന്നൈയിന്റെ ഗോള്‍പട്ടിക തികച്ചു.ജയത്തോടെ 10 കളികളില്‍ നിന്ന് 12 പോയന്റുമായി ചെന്നൈയിന്‍ ആറാം സ്ഥാനത്താണ്. 10 കളികളില്‍ നിന്ന് ഒരു ജയവും നാല് സമനിലയും മാത്രമുള്ള ബെംഗളൂരു ഏഴ് പോയന്റുമായി ഒമ്പതാം സ്ഥാനത്തും.
