2.78 കോടിയുടെ റേഷൻ ഭക്ഷ്യ സാധനങ്ങൾ കാണ്മാനില്ല; സപ്ലൈകോ ഗോഡൗണിൽ ക്രമക്കേട്

Kerala

മലപ്പുറം: സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച ഭക്ഷ്യസാധനങ്ങൾ കാണാതായതായി ഇന്റേണൽ ഓഡിറ്റ് വിഭാഗം കണ്ടെത്തി. രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ സാധനങ്ങളാണ് കാണാതായത്. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ എൻ എഫ് എസ് എ ഗോഡൗണിലെ സാധനങ്ങളാണ് കാണാതായത്.

ഡിപ്പോ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സപ്ലൈകോയിലെ 8 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *