ചെന്നൈ: ഐപിസി, സിആര്‍പിസി എന്നിവയ്ക്ക് ഹിന്ദി പേരുകള്‍ നല്‍കിയതില്‍ പ്രതിഷേധവുമായി ചെന്നൈയിലെ അഭിഭാഷകര്‍. കേന്ദ്രത്തിനെതിരെ പ്രമേയം പാസ്സാക്കി മദ്രാസ് ബാർ അസോസിയേഷൻ. തീരുമാനം പുനപരിശോധിക്കണമെന്ന് ജനറൽ ബോഡി ആവശ്യപ്പെട്ടു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നീക്കമെന്നാണ് മദ്രാസ് ബാർ അസോസിയേഷൻ വിലയിരുത്തുന്നത്. ബാര്‍ അസോസിയേഷനില്‍ ഒറ്റ സ്വരമായാണ് ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയ്ക്കെതിരെ പ്രമേയം പാസാക്കിയത്.
![](https://swanthamlekhakan.news/wp-content/uploads/2023/08/Screenshot_2023-08-26-10-53-51-20_a23b203fd3aafc6dcb84e438dda678b6.jpg)