വൈക്കം: വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ഓർത്തോസർജറി വിഭാഗത്തിലെ ഡോ. ബിബിൻ കെ.ബേബിയുടെ നേതൃത്വത്തിൽ 11 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ് നടത്തും. രജിസ്‌ട്രേഷൻ സൗജന്യമാണ്. കൺസൾട്ടേഷനിൽ 50 % ഇളവും, റേഡിയോളജി, ലാബ് എന്നിവയ്‌ക്ക് 20% ഇളവും, സൗജന്യ ബി.എം.ഡി പരിശോധനയും ഉണ്ടായിരിക്കും. ക്യാമ്പിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് കുറഞ്ഞ ചിലവിൽ ശസ്ത്രക്രിയ ചെയ്തു കൊടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0429217900 എന്ന നമ്പരിൽ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
