മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി സുനിൽ ഗവാസ്‌കർ. ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ സാങ്കേതിക പിഴവുകൾ വരുത്തുമ്പോൾ അത് തിരുത്താനുള്ള ഉപദേശത്തിന് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് ഗവാസ്‌കർ പറഞ്ഞു.
മുമ്പ് വിദേശത്ത് കളിക്കുമ്പോൾ സെവാഗിന് മികച്ച സ്‌കോർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഓഫ് സ്റ്റമ്പ് ഗാർഡ് എടുത്ത് കളിക്കാൻ സേവാഗിനെ ഉപദേശിച്ചത് താനാണെന്ന് ഗവാസ്‌കർ പറയുന്നു.
രാഹുൽ ദ്രാവിഡും സച്ചിൻ ടെണ്ടുൽക്കറും വിവിഎസ് ലക്ഷ്മണും ഉപദേശം തേടാറുണ്ടായിരുന്നു. അവരുടെ ബാറ്റിംഗ് പിഴവുകൾ ചൂണ്ടിക്കാണിക്കാൻ മടിക്കില്ലെന്നും ഗവാസ്‌കർ ചൂണ്ടിക്കാട്ടി.
ഒടുവിൽ ഇന്ത്യൻ താരം മായങ്ക് അഗർവാൾ ഉപദേശം തേടി എത്തിയത്. എന്നാൽ രാഹുൽ ദ്രാവിഡിന്റെയും വിക്രം റാത്തോഡിന്റെയും കീഴിൽ പരിശീലനം നടത്തുന്ന അഗർവാളിനെ ഞാൻ ഉപദേശിച്ചില്ല.
ഒന്നിലധികം പരിശീലന രീതികൾ ബാറ്റ്സ്മാൻമാരെ ആശയക്കുഴപ്പത്തിലാക്കുമെന്നതിനാലാണ് അഗർവാളിന് സഹായം നൽകാത്തതെന്നും ഗവാസ്‌കർ പറഞ്ഞു.