ട്വന്റി-20 ലോകകപ്പുമായി ഇന്ത്യൻ ടീം ഡൽഹിയിലെത്തി

Breaking National Sports

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ വെസ്റ്റ് ഇൻഡീസിൽ നിന്ന് ന്യൂഡൽഹിയിൽ എത്തി. ചുഴലിക്കാറ്റിനെ തുടർന്ന് 3 ദിവസം ബാർബഡോസിൽ കുടുങ്ങി പോയ ഇന്ത്യൻ ടീം അംഗങ്ങൾ ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനത്തിലാണ് ഡൽഹിയിലെത്തിയത്.

ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരങ്ങളെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങളെ കാണും. 11 മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *