ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിവുന, മൽഷ ഷെരീഫ്, മഹ്സ് മജീദ് എന്നിവരാണ് പ്രധാനമന്ത്രിയെയും ഭാരതത്തെയും അവഹേളിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ അധിക്ഷേപം.
അതിനിടെ, മാലദ്വീപിലേയ്ക്കുള്ള വിമാനബുക്കിങ് ഒാണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസ് മൈ ട്രിപ്പ് നിര്‍ത്തിവച്ചു. രാജ്യത്തിന് െഎക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് നടപടിയെന്ന് ഈസ് മൈ ട്രിപ്പ് സിഇഒ നിഷാന്ത് പിട്ടി വ്യക്തമാക്കി.
ലക്ഷദ്വീപ് വികസനത്തിലൂടെ ഇന്ത്യ മാലദ്വീപിനെയാണ് ലക്ഷ്യം വയ്‌ക്കുന്നത് എന്നതുൾപ്പടെ വിവാദ പരാമർശങ്ങളാണ് മന്ത്രിമാർ നടത്തിയത്. മന്ത്രിമാരുടെ പ്രതികരണം മാലദ്വീപിൽ നിന്ന് തന്നെ വൻ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. മന്ത്രിമാരുടേത് വ്യക്തിപരമായ പരാമർശമാണെന്നും സർക്കാരിന്റെ നിലപാടല്ലെന്നും ചൂണ്ടിക്കാട്ടി സർക്കാർ മൂന്ന് പേരെയും സസ്പെൻഡ് ചെയ്തിരുന്നു.