രണ്ട് സൂപ്പര്‍ ഓവറുകളുടെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരുടീമുകളും 16റണ്‍സ് വീതമെടുത്തതോടെയാണ് മല്‍സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് കടന്നത്.
നേരത്തേ ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. 23 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നയ്ബിന്റെ ഇന്നിങ്‌സാണ് അഫ്ഗാന് മത്സരം ടൈയിലെത്തിക്കാന്‍ സഹായിച്ചത്.