ന‍്യൂഡൽഹി: 2026 മാർച്ച് 31നകം രാജ‍്യം നക്സൽ മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ മുണ്ടാലിയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) 57-ാമത് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
