ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 % വർധിപ്പിച്ച യൂ എസ് നടപടിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇന്ത്യ അറിയിച്ചു. നടപടി പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥർ ഇത് അറിയിച്ചത്. ഇറക്കുമതി വർദ്ധിപ്പിച്ചതിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. തീരുവ വർദ്ധനവ് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
