എറണാകുളം: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ്. സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്താണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കളമശ്ശേരി നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. 86 ഡെങ്കിപ്പനി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്. 2 പേർക്ക് ജില്ലയിൽ എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
