ഐ.ടി. മേഖലയിൽ ഉദ്യോഗാർഥികളെ തൊഴിൽ സജ്ജരാക്കാൻ 20,000 രൂപ വരെ സ്‌കോളർഷിപ്പോടെ തൊഴിലധിഷ്ഠിത സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി. കേരളത്തെ ഒരു നോളജ് ഇക്കണോമിയായി വികസിപ്പിക്കുന്നതിൽ നൈപുണ്യ പരിശീലന പരിപാടികളുടെ പ്രസക്തി വളരെ വലുതാണ്. ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ വിവിധ സാങ്കേതിക വിഷയങ്ങളിലുള്ള പരിശീലന പരിപാടികൾ ഈയൊരു ഉദ്ദേശലക്ഷ്യത്തോടെ വിഭാവനം ചെയ്തിരിക്കുന്നു.
ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകളായ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് (MEAN / MERN / .NET), മെഷീൻ ലേണിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, 2D/3D ഗെയിം എൻജിനീറിങ് എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും +91 75 940 51437 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.