മാസപ്പടി കേസിൽ മാത്യു കുഴൽനാടന്റെ ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്കും മകൾക്കും പറയാനുള്ളത് കോടതി കേൾക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കിയുള്ള നടപടികൾ.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. പക്ഷെ ഹർജിയിൽ അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് കോടതി തീരുമാനമെടുത്തു. ഇതിൽ റിവിഷൻ ഹർജിയുമായി മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.