കൊച്ചി: നിയമ വിദ്യാർഥിനിയായ ജിഷയെ ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷക്ക് ഹൈക്കോടതി ശരി വെച്ചു. അപൂർവങ്ങളിൽ അപൂർവം എന്ന് ചൂണ്ടിക്കാട്ടിയാണ് അമീറുൽ ഇസ്ലാമിന് വിചാരണ കോടതി വധശിക്ഷ വിധിച്ചത്.
2016 ഏപ്രിൽ 28 നു ആയിരുന്നു പ്രതി അമീറുൽ ഇസ്ലാം പെരുമ്പാവൂരിലെ വീട്ടിൽ വെച്ച് നിയമ വിദ്യാർത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. അതേ വർഷം ജൂൺ 16 നു ആണ് പ്രതി പിടിയിലായത്.