തൃശൂർ: തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു. തൃശ്ശൂരിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. നഗരത്തിലെ ഗതാഗതം പൂർണമായി സ്തംഭിച്ച അവസ്ഥയിലാണ്.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളിൽ ഒരുപാട് നാശ നഷ്ടങ്ങൾ ഉണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രവർത്തനം താറുമാറായ അവസ്ഥയിലാണ്.