ഉത്തരേന്ത്യയിൽ രൂക്ഷമായ മഴ തുടരുന്നു. ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം നിലച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
അതിനിടെ ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിൽ മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ 3 കുട്ടികൾക്ക് ദാരുണാന്ത്യം. കുട്ടികൾ കളിക്കുന്നതിടെയാണ് കുഴിയിൽ വീണത്. കണ്ടെത്തിയ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.