ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ മലയോര മേഖലകളിലെ രാത്രി യാത്ര നിരോധിച്ചു. രാത്രി 7 മുതൽ രാവിലെ 5 വരെയാണ് നിരോധനം. വ്യാഴാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വേനൽ മഴ കൂടുതൽ ശക്തമായി. ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപെടുന്നതിൻ്റെ ഭാഗമായാണ് ഇപ്പോൾ ലഭിക്കുന്ന കനത്ത മഴ.