തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ് കേസിലെ നിർണായക ചോദ്യം ചെയ്യൽ തിങ്കളാഴ്ച നടക്കും. മുഖ്യപ്രതിയായ അഡ്വക്കേറ്റ് ലെനിൻ രാജിനെ ഇനിയും കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കോഴ നൽകി എന്ന ഹരിദാസിന്റെ ആരോപണത്തിൽ അടക്കം ഒട്ടേറെ പൊരുത്തക്കേടുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസൻ അന്വേഷണവുമായി സഹകരിക്കാതെയും ചോദ്യം ചെയ്യലിൽ നിന്ന് ഓടി ഒളിക്കുകയും ചെയ്തത്.
പരാതിക്കാരൻ ഹരിദാസനും മുൻ എഐ എസ്എഫ് നേതാവ് കെ പി ബാസിതും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.