തിരുവനന്തപുരം: നിയമന തട്ടിപ്പിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസ് പോലീസിനോട് സമ്മതിച്ചു. പറഞ്ഞത് നുണയാണെന്നും ഹരിദാസ് മൊഴി നൽകി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്.
സെക്രട്ടറിയേറ്റിനു മുന്നിൽ വെച്ച് പണം നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം മൊഴി നൽകിയത്. പ്രസ് ക്ലബിനു മുൻപിൽ വെച്ചാണ് പണം നൽകിയതെന്നു പിന്നീട് മാറ്റി പറഞ്ഞിരുന്നു. ഒടുവിലാണ് അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്നു സമ്മതിച്ചത്. ബാസിത്ത് പറഞ്ഞിട്ടാണ് അഖിൽ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസ് മൊഴി നൽകി. കേസിൽ ഹരിദാസിനെ ഉടൻ പ്രതി ചേർത്തേക്കില്ലെന്നാണ് റിപ്പോർട്ട്. ഹരിദാസിനെ നാളെ വീണ്ടും ചോദ്യം ചെയ്യും