വാഷിംഗ്‌ടൺ: എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) ഇടാക്കാനുള്ള വിജ്ഞാപനം അംഗീകരിച്ച് ട്രംപ്. ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച് വണ്‍ ബി വിസ.
ടെക് മേഖലയിൽ ജോലി അന്വേഷിക്കുന്നവരെയാണ് പുതിയ പരിഷ്‌കാരം പ്രധാനമായും ബാധിക്കുന്നത്. എച് വൺ ബി വിസ അപേക്ഷകരിൽ കൂടുതലും ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ചൈനയും കാനഡയുമാണ് തൊട്ട് പിന്നിൽ.
അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും യു എസ് ട്രഷറിയുടെ വരുമാനം ഉയർത്തുന്നതിനും വേണ്ടിയാണു ഇങ്ങനെയൊരു തീരുമാനമെന്ന് ട്രംപ് അറിയിച്ചു.