ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതിചെയ്യുന്ന ജി റാം ജി ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനാകും ബില്ല് അവതരിപ്പിക്കുക. തൊഴിൽ ദിനങ്ങൾ 125 ആയി വർദ്ധിപ്പിക്കുകയും പദ്ധതിയിൽ 40 ശതമാനം സംസ്ഥാന വിഹിതം ഉൾപ്പെടുത്തുകയും ചെയ്യുന്ന ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ബില്ല് കഴിഞ്ഞദിവസം അധിക അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും എൻഡിഎ സഖ്യകക്ഷിയായ ടിഡിപിയുടെ ആശങ്കയെ തുടർന്നാണ് അവതരണം ഇന്നത്തേക്ക് മാറ്റിയത്.
