തൃശൂർ: കേരള സാഹിത്യ അക്കാദമി രണ്ടാം പിണറായി സർക്കാരിന്റെ പരസ്യം അച്ചടിച്ച് പുറത്തിറക്കിയ പുസ്‌തകങ്ങളുടെ വിൽപന നിർത്തിവെക്കാൻ നിർദേശം. സാംസ്‌കാരിക വകുപ്പിന്റേതാണ് നടപടി.
പരസ്യം അച്ചടിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ”കൈകൾ കോർത്ത് കരുത്തോടെ രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം” എന്ന ലോഗോ പതിച്ച് കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ 30 സാഹിത്യഗ്രന്ഥങ്ങളുടെ വിൽപനയാണ് ഇതോടെ റദ്ദായത്.
സർക്കാർ വാർഷികത്തിന്റെ ഭാഗമായി നൂറുദിനപരിപാടിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകങ്ങളാണിവ. സാഹിത്യരചനകളുടെ പുറംചട്ടയിൽ സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച ലോഗോ അച്ചടിച്ചത് വിവാദമായിരുന്നു. വിഷയത്തിൽ സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ ഉൾപ്പെടെ സർക്കാരിനെ വിയോജിപ്പ് അറിയിച്ചിരുന്നു.