സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹാരമില്ലാതെ തുടരുന്നു. കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പോലും കിട്ടാനില്ല. ഇന്‍സുലില്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാരായ രോഗികള്‍. മാസങ്ങള്‍ക്കുമുന്‍പ് ആവശ്യപ്പെട്ട മരുന്നുകള്‍പോലും ലഭ്യമായിട്ടില്ലെന്നാണ് അധികൃതരുെട വിശദീകരണം.
കൂടുതൽ പേർക്ക് ആവശ്യമുള്ള ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾക്കാണ് ഏറ്റവും അധികം ക്ഷാമം.വർഷാവസാനം ആകുമ്പോൾ മരുന്നിന് ക്ഷാമം ഉണ്ടാകാറുള്ളതാണെന്നും അടിയന്തരമായി ആശുപത്രി ഫണ്ട് ഉപയോഗിച്ച് പുറത്തുനിന്ന് മരുന്നു വാങ്ങുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നുമാണ് കോട്ടയം ജനറൽ ആശുപത്രിയുടെ വിശദീകരണം.