കഴിഞ്ഞ വര്‍ഷം പിരിച്ചുവിടലുകള്‍ക്ക് വേണ്ടി 210 കോടി ഡോളര്‍ ചെലവഴിച്ചതായി ഗൂഗിള്‍. പിരിച്ചുവിടല്‍ പാക്കേജുകള്‍ക്കും മറ്റ് ചെലവുകള്‍ക്കുമാണ് ഈ തുക. ഈ മാസം ആദ്യം 1000 ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി ഇവര്‍ക്ക് വേണ്ടി 70 കോടി ഡോളര്‍ കൂടി ചെലവഴിച്ചു.
മൈക്രോസോഫ്റ്റിന്റെ അഷ്വര്‍, ആമസോണ്‍ വെബ് സര്‍വീസസ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൂഗിളിന്റെ ക്ലൗഡ് ബിസിനസ് വളരെ പിന്നിലാണ്. വര്‍ഷം 25 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ക്ലൗഡ് ബിസിനസ് 919 കോടി ഡോളറാണ് വരുമാനമുണ്ടാക്കിയത്. പിരിച്ചുവിടലിനെ തുടര്‍ന്ന് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിന് വേണ്ടി 180 കോടി ഡോളറും കമ്പനി ചെലവാക്കി.