ഇന്റര്‍നെറ്റില്‍ എന്തും തിരഞ്ഞുകണ്ടുപിടിക്കാം. അക്കാര്യത്തില്‍ ഗൂഗിള്‍ സെര്‍ച്ച് തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. വിവരങ്ങളും വാര്‍ത്തകളും അറിയാനുംചിത്രങ്ങളും ഉല്പന്നങ്ങളും തിരയാനുമെല്ലാം ഗൂഗിള്‍ സെര്‍ച്ചില്‍ സാധിക്കുന്നു. ഇപ്പോഴിതാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച്സെ ര്‍ച്ചില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍.
ബുധനാഴ്ച രണ്ട് പുതിയ സൗകര്യങ്ങള്‍ ഗൂഗിള്‍ ആഗോള ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. അതിലൊന്നാണ് ‘സര്‍ക്കിള്‍ ടു സെര്‍ച്ച്’. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം ഗൂഗിള്‍ ലെന്‍സ് സെര്‍ച്ചിന്റെ മറ്റൊരു പതിപ്പാണ്.