ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും; അംഗങ്ങളെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Kerala National

ഗഗൻയാൻ ദൗത്യത്തെ നയിക്കുന്നത് മലയാളി. കേരളത്തിന് ഇത് അഭിമാന നിമിഷം. ഗഗൻയാൻ ദൗത്യ സംഘത്തെ പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. 4 പേരാണ് സംഘത്തിൽ ഉള്ളത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ദൗത്യസംഘ തലവൻ. അം​ഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരും സംഘത്തിലുണ്ട്.

ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. 4 പേരിൽ 3 പേരാണ് ബഹിരാകാശത്തേക്ക് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *