കുവൈറ്റ് ദുരന്തം; 4 പേരുടെ സംസ്കാരം ഇന്ന് നടക്കും

Kerala

കേരളത്തെ സങ്കടത്തിലാഴ്ത്തിയ കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച മലയാളികളായ 4 പേരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ദുരന്തത്തിൽ മരണപ്പെട്ട 5 പേരുടെ സംസ്കാര ചടങ്ങുകൾ മറ്റന്നാളാണ്‌ നടക്കുന്നത്.

25 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചത്. ഇതിൽ 14 പേർ മലയാളികളാണ്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം. 12 പേരുടെ സംസ്കാര ചടങ്ങുകൾ ഇന്നലെ പൂർത്തിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *