കൊച്ചി: കാക്കനാട് ഡി. എൽ. എഫ് ഫ്ലാറ്റിൽ താമസിക്കുന്ന നൂറോളം ആളുകൾ ഭക്ഷ്യ വിഷബാധ മൂലം ചികിത്സ തേടി. ഛർദിലും വയറിളക്കവുമായിരുന്നു ലക്ഷണങ്ങൾ. കുട്ടികളെയും പ്രായമായവരെയും ഇത് ബാധിച്ചു.
കുടിവെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. അനുവദനീയമായ അളവിൽ കൂടുതൽ ബാക്റ്റീരിയകൾ വെള്ളം പരിശോധിച്ചപ്പോൾ ആരോഗ്യവകുപ്പ് കണ്ടെത്തി. ഫ്ളാറ്റിലെ ജല സ്രോതസ്സുകൾ എല്ലാം അടച്ച് ടാങ്കർ വഴിയാണ് ഇപ്പോൾ വെള്ളം എത്തിച്ചു നൽകുന്നത്.