തിരുവനന്തപുരം: കേരളത്തിന്റെ പതിറ്റാണ്ടുകളായിട്ടുള്ള കാത്തിരിപ്പിനു ശേഷം 2000 കണ്ടൈനറുകളുമായി സാൻഫെർണാണ്ടോ മദർഷിപ് വിഴിഞ്ഞം തുറമുഖത്ത് എത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ വരവേറ്റത്.
110 ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന മെസ്‌കിന്റെ മദർഷിപ്പാണ് വിഴിഞ്ഞം തുറമുഖത്തെത്തുന്ന സാൻഫെർണാണ്ടോ. ചൈനയിലെ സിയാമെൻ തുറമുഖത്തുനിന്നും ജൂലൈ രണ്ടിന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. നാളെയാണ് ട്രയൽ റൺ നടക്കുന്നത്. ചരക്കുകൾ മാറ്റുന്നതിനായി ക്രെയിനുകൾ സജ്ജമാണ്. മദ്രാസ് ഐ ഐ ടി വികസിപ്പിച്ച വെസൽ ട്രാഫിക് മോണിറ്ററിങ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന നാവിഗേഷൻ സെന്ററിനാണ് ഇതിന്റെ നിയന്ത്രണം