തിരുവനന്തപുരം: സംസ്ഥാനത്ത് വൈറൽ പനിയും ഇതോടൊപ്പമുള്ള വരണ്ട ചുമയും വ്യാപകമാകുന്നു. കഴിഞ്ഞ 30 ദിവസത്തിനിടെ 2,32,148 പേരാണ് പനിക്ക് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്. ഇവരിൽ ഭൂരിഭാഗത്തിനും കടുത്ത ചുമയും റിപ്പോർട്ട് ചെയ്തിരുന്നു. പനി മാറിയാലും ചുമ ആഴ്ചകളോളം തുടരുന്നു. പോസ്റ്റ് വൈറൽ ചുമയെന്നാണ് ഇത് അറിയപ്പെടുന്നത്. കുട്ടികളിലടക്കം ഇത് കാണുന്നുണ്ട്.
