ഫെയ്സ്ബുക്കിന് 20 വയസ്. 2004 ലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കിന് തുടക്കമിട്ടത്. അതിവേഗം തന്നെ ഫെയ്സ്ബുക്ക് ജനപ്രിയ സോഷ്യല്‍മീഡിയാ സേവനമായി വളരുകയും ചെയ്തു. ഇന്ന് ആഗോള സാങ്കേതിക വിദ്യാ ഭീമന്മാരില് മുന്‍നിരയിലുള്ള സ്ഥാപനങ്ങളിലൊന്നും ഏറ്റവും ശക്തരായ സോഷ്യല്‍ മീഡിയാ കമ്പനിയുമാണ് മെറ്റ എന്ന് പേര് മാറിയ ഫെയ്സ്ബുക്ക് കമ്പനി.
