റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് എൻട്രി, വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയും അവതരിപ്പിക്കും

Breaking

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ നിശ്ചലദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തിരഞ്ഞെടുത്തത്. ‘സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം, സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്’ എന്നിവയിൽ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദേശം. സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്’ എന്ന തീമിൽ സംസ്ഥാനം അവതരിപ്പിക്കുന്നത് ‘വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും,ആത്മനിർഭർ കേരള ഫോർ ആത്മ നിർഭർ ഭാരത്’എന്ന വിഷയമാണ് .

Leave a Reply

Your email address will not be published. Required fields are marked *