ആലപ്പുഴ: ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു.രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ഏഴോടെയാണ് സംഭവം.
എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍, മകൻ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി ഉയര്‍ത്തിയ പന്തല്‍ അഴിക്കുമ്ബോഴായിരുന്നു അപകടം.
തൊഴിലാളികള്‍ ഉപയോഗിച്ച കമ്ബി എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്.