ആവേശമായി വൈക്കത്ത് കൊട്ടിക്കലാശത്തിന് സമാപനം

Breaking Kerala

വൈക്കം: വൈക്കത്ത് മുന്നണികളുടെ കൊട്ടിക്കലാശത്തോടെ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് സമാപനമായി. ആവേശം മൂത്ത് പോലീസുമായി ചെറിയ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. എം.എൽ.എ സി.കെ ആശയും ബി.ജെ.പി പ്രവർത്തകരുമായി നടന്ന കൂക്കിവിളിയും തിരഞ്ഞെടുപ്പിലെ ആവേശ കാഴ്ചയായി. വണ്ണക്കടലാസുകൾ വിതറിയും വർണ്ണ ബലൂണുകളും കൊടികളും നിരത്തിയാണ് വൈക്കത്ത് ആവേശം നിറച്ച കൊട്ടിക്കലാശം വൈക്കത്ത് നടന്നത്. നാലര കഴിഞ്ഞതോടെയാണ് പ്രവർത്തകർ കച്ചേരി കവല ഭാഗത്ത് ഒത്തുകൂടിയത്. മൂന്നു മുന്നണികൾക്കും പ്രത്യേകം സ്ഥലം നിശ്ചയിച്ച് നൽകിയിരുന്നു. ഇനി ജനവിധിയുടെ നാളിനായുള്ള കാത്തിരിപ്പും കൂടിക്കാഴ്ചകളുടേയും സമയമാണ് സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും.

Leave a Reply

Your email address will not be published. Required fields are marked *