ന്യൂഡൽഹി: വീണ്ടും സഹായഹസ്തവുമായി ഭാരതം. കാർഗോ കപ്പലിന് നേരെ ഗൾഫ് ഓഫ് ഏദനിൽ വച്ച് നടന്ന ഡ്രോൺ ആക്രമണത്തിൽ അടിയന്തര നടപടി സ്വീകരിച്ച് ഇന്ത്യൻ നാവിക സേന. ആക്രമണം സംബന്ധിച്ച് വിവരം ലഭിച്ചയുടൻ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപ്പട്ടണം സംഭവസ്ഥലത്തേക്ക് തിരിച്ചിരുന്നു.
മാർഷൽ ദ്വീപിന്റെ പതാകയുള്ള എംവി ജെൻകോ പികാർഡി എന്ന കാർഗോ കപ്പലാണ് ഡ്രോൺ ആക്രമണത്തിന് ഇരയായത്. ബുധനാഴ്ച രാത്രി 11.11ഓടെയായിരുന്നു സംഭവം. കപ്പലിൽ 22 ജീവനക്കാരാണുള്ളത്. ഇതിൽ ഒമ്പത് പേർ ഭാരതീയരാണ്. ആക്രമണത്തിൽ ആളപായമില്ലെന്നും ഡ്രോൺ പതിച്ചതിനെ തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയെന്നുമാണ് റിപ്പോർട്ട്.