കുമരകം: നെൽക്കൃഷിക്ക് ഇടാനുള്ള ഫാക്ടംഫോസും യൂറിയയും പൊട്ടാഷും കൂട്ടിക്കലർത്താൻ മാത്രം ഒരു തൊഴിലാളി മതി. ബാക്കിയുള്ള ജോലി ഇനി ഡ്രോൺ ചെയ്യും. ചീപ്പുങ്കൽ മാലിക്കായൽ പാടശേഖരത്തെ 65 ഏക്കറിലെ വളം ഇടൽ ഡ്രോൺ 7 മണിക്കൂർ കൊണ്ടു പൂർത്തിയാക്കി. തൊഴിലാളികളെ ഉപയോഗിച്ച് 4–5 ദിവസം കൊണ്ടു ഇട്ടിരുന്ന വളം ഇടൽ ആണ് ഏതാനും മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയത്.